Follow the News Bengaluru channel on WhatsApp

അഞ്ച് വർഷത്തിനിടെ ഇതാദ്യം; മാർച്ചിൽ കർണാടകയിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന വേനൽചൂട്

ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേനൽചൂട് രേഖപ്പെടുത്തിയത് മാർച്ച്‌ മാസത്തിൽ. കര്‍ണാടക സ്റ്റേറ്റ് നാച്ചുറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിങ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ 60ശതമാനത്തോളം ഭാഗത്തും 40 ഡിഗ്രി സെല്‍ഷ്യസിലധികം ചൂടാണ്. റായ്ച്ചൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ജില്ലയിലെ താപനില 44ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്.

സംസ്ഥാനത്തെ 31 ജില്ലകളില്‍ 30 ജില്ലകളിലും താപനില ശരാശരി 38നും 40 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്. ശിവമോഗയില്‍ 40.2 ഡിഗ്രി സെല്‍ഷ്യസ് കടന്നു. താപനില ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11ന് ശേഷം വൈകുന്നേരം നാലുമണിവരെ നേരിട്ട് സൂര്യപ്രകാശം കൊള്ളരുതെന്നാണ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ആളുകൾ കൂടുതൽ വെള്ളം കുടിക്കണമെന്നും വകുപ്പ് നിർദേശിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.