Follow the News Bengaluru channel on WhatsApp

റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി

റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി. പൂവ്വാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി. ഇന്ത്യൻ എംബസി താല്‍ക്കാലിക യാത്രാ പാസ്സ് നല്‍കിയതോടെയാണ് മടങ്ങാൻ സാധിച്ചത്. ഇന്ന് രാവിലെയാണ് ഡേവിഡ് ഡല്‍ഹിയിലെത്തിയത്. വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിക്കെണിയില്‍പ്പെട്ടാണ് ഡേവിഡ് റഷ്യയിലെത്തുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ ഡേവിഡിന്റെ കാലുകള്‍ക്ക് പരുക്ക് പറ്റിയിരുന്നു. റഷ്യയിലെ ഒരു സൂപ്പർ മാർക്കറ്റില്‍ സൂപ്പർ മാർക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ ശമ്പളത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബറില്‍ ഡേവിഡ് റഷ്യയിലേക്ക് കടത്തിയത്. ഒ‍ാണ്‍ലൈ‍ൻ വഴി പരിചയപ്പെട്ട ഡല്‍ഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ ഡേവിഡിൻെറ പക്കല്‍ നിന്നും കൈപ്പറ്റിയിരുന്നു.

റഷ്യയില്‍ എത്തിയതിനു ശേഷം റഷ്യൻ‌ പൗരത്വമുള്ള മലയാളിയായ അലക്സ് എന്നയാള്‍ വിമാനത്താവളത്തില്‍ നിന്നു ഡേവിഡിനെ പട്ടാള ക്യാമ്പിൽ എത്തിച്ചു. ക്യാമ്പിൽ എത്തിയപ്പോള്‍ തന്നെ ഉദ്യേ‍ാഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ പരിശീലനത്തിനു ശേഷം യുക്രെയ്ൻ അതിർത്തിയില്‍ യുദ്ധ മേഖലയില്‍ എത്തിച്ച്‌ യുദ്ധത്തില്‍ പങ്കെടുത്തതോടെയാണു ചതിയില്‍ പെട്ടു എന്ന് ഡേവിഡിനു മനസിലായത്.

ഡിസംബർ 25ന് രാത്രി റോണക്സ് മേഖലയില്‍ രാത്രി നടത്തത്തിനു പോകുമ്പോൾ ‍ഡ്രോണില്‍ എത്തിയ ബോംബ് പൊട്ടി കാലിനു ഗുരുതര പരുക്കേറ്റു. മോസ്കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയില്‍ ആണ് ഡേവിഡ് കഴിഞ്ഞിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.