Follow the News Bengaluru channel on WhatsApp

ബെംഗളൂരു-മൈസൂരു ഹൈവേയിൽ 60 സുരക്ഷ കാമറകൾ കൂടി സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിൽ 60 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) കാമറകൾ കൂടി സ്ഥാപിക്കുമെന്ന് എഡിജിപി (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ അറിയിച്ചു. ഏപ്രിൽ അവസാനത്തോടെ കാമറകൾ പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ പാത വികസന അതോറിറ്റിയുമായി (എൻഎച്ച്എഐ) നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഹൈവേകൾ വാഹന ഗതാഗതത്തിന് സുരക്ഷിതമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള പോലീസ് നടപടികളുടെ ഭാഗമാണിത്.

നിലവിൽ അഞ്ചോളം എഎൻപിആർ കാമറകളാണ് ബെംഗളൂരു – മൈസൂരു ഹൈവേയിൽ പ്രവർത്തിക്കുന്നത്. ഇത് കൂടാതെ ഹൈവേയിലെ പ്രധാന സ്ഥലങ്ങളിൽ എഎൻപിആർ കാമറകൾ സ്ഥാപിക്കുമെന്ന് എൻഎച്ച്എഐയുടെ ബെംഗളൂരു റീജിയണൽ ഓഫീസർ വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു.

മാണ്ഡ്യയിലെ മദ്ദൂരിനും രാമനഗരയിലെ ചന്നപട്ടണയ്ക്കും സമീപം സൈൻ ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ഹൈവേയിൽ അടിപ്പാതകളും കാൽനട മേൽപ്പാലങ്ങളും നിർമ്മിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.