Follow the News Bengaluru channel on WhatsApp

തൃശൂര്‍ പൂരം കൊടിയേറ്റം 13ന്

തൃശൂര്‍ പൂരത്തിന്റെ കൊടിയേറ്റം 13ന് നടക്കും. ഘടകക്ഷേത്രങ്ങളായ ലാലൂരില്‍ രാവിലെ എട്ടിനും 8.15നും ഇടയിലും അയ്യന്തോളില്‍ 11നും 11.15ന് ഇടയിലും കൊടിയേറ്റം നടക്കും. ആതിഥേയരായ തിരുവമ്പാടിയില്‍ 11.30നും 11.45ന് ഇടയിലും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12നും 12.15നും ഇടയിലും കൊടിയേറ്റം നടക്കും.

ചെമ്പൂക്കാവില്‍ വൈകിട്ട് 6 6.15, പനമുക്കുംപള്ളിയില്‍ 6.156.30, പൂക്കട്ടിക്കരയില്‍ 6.15 6.30, കണിമംഗലത്ത് 6 6.15, ചൂരക്കാട്ട്ക്കാവില്‍ 6.45 7, നെയ്തലക്കാവില്‍ 8 8.15നും കൊടിയേറും. 17ന് വൈകിട്ട് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട്. 18ന് രാവിലെ 10ന് തെക്കേ നട തുറക്കല്‍. 18ന് രാവിലെ 10ന് ആനച്ചമയ പ്രദര്‍ശനവും നടക്കും.

19നാണ് തൃശൂര്‍ പൂരം. രാവിലെ ആറിന് ചെറുപൂരങ്ങള്‍ തുടങ്ങും. രാവിലെ 11ന് മഠത്തില്‍ വരവ്, ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം. വൈകിട്ട് ആറിന് വര്‍ണക്കാഴ്ചയൊരുക്കുന്ന പൂരം കുടമാറ്റം. 20ന് പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്. രാവിലെ ആറിന് പകല്‍പ്പൂരം. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.