അഗ്നി-പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; രാത്രികാല പ്രഹരത്തിന് സജ്ജം
ന്യൂഡല്‍ഹി: 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ന്യൂ ജനറേഷന്‍ ബാലിസ്റ്റിക് മിസൈലായ അഗ്‌നിപ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്തെ ഡോ. എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡും (എസ്എഫ്‌സി) ചേര്‍ന്ന് ബുധനാഴ്ച വൈകീട്ട് ഏഴിനാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ടെർമിനൽ പോയിൻ്റിൽ സ്ഥാപിച്ചിരുന്ന രണ്ട് ഡൗൺറേഞ്ച് കപ്പലുകൾ ഉൾപ്പെടെ, എല്ലാ ട്രയൽ ലക്ഷ്യങ്ങളും മിസൈൽ തകർത്തു. വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരുന്ന റേഞ്ച് സെൻസറുകളിൽ രേഖപ്പെടുത്തിയ ഡാറ്റയിൽ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മിസൈൽ വികസിപ്പിക്കാൻ പ്രയത്നിച്ച ഡിആർഡിഒയെയും എസ്എഫ്‌സിയെയും സായുധ സേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ്, ഡിആർഡിഒയിലെയും ഇന്ത്യൻ ആർമിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
Strategic Forces Command (SFC) along with DRDO conducted a successful flight test of New Generation Ballistic Missile Agni-Prime from Dr APJ Abdul Kalam Island off the coast of Odisha at around 7:00 PM yesterday. The test met all the trial objectives validating its reliable… pic.twitter.com/HdRVExs14P
— ANI (@ANI) April 4, 2024
The post അഗ്നി-പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; രാത്രികാല പ്രഹരത്തിന് സജ്ജം appeared first on News Bengaluru.
Powered by WPeMatico