അനധികൃതമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു
ബെംഗളൂരു: ബെംഗളൂരുവിൽ കാറിലും ബൈക്കിലുമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. ജയനഗറിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
ബൈക്കിൽ നിന്നും രണ്ട് കാറുകളിൽ നിന്നും ഓരോ ബാഗ് വീതം പണം ഉദ്യോഗസ്ഥർ കണ്ടെടുത്തു. കാറിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിടിച്ചെടുത്ത പണം പോലീസ് സ്റ്റേഷനിലെത്തിച്ചു.
നോഡൽ ഓഫീസർ മുനീഷ് മൗദ്ഗിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ആദായ നികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ധനഞ്ജയ എന്നയാളുടെ പേരിലാണ് ബൈക്ക്. സോമശേഖർ എന്നയാളാണ് കാറുടമ. കാറിലുണ്ടായിരുന്ന മറ്റ് നിർണായക രേഖകളും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
The post അനധികൃതമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു appeared first on News Bengaluru.
Powered by WPeMatico