‘അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്’; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്.
മൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍, മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ നിയമപരമായി കഴിയില്ലെന്ന് ദിലീപ് വാദിച്ചു. തീര്‍പ്പാക്കിയ ഒരു അപ്പീലിലാണ് മൊഴിപ്പകര്‍പ്പ് കൊടുക്കാന്‍ കോടതി ഉത്തരവിട്ടതെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അങ്ങനെ ഉത്തരവിടാന്‍ കഴിയില്ലെന്നും അപ്പീലില്‍ വാദിക്കുന്നു.
ദിലീപിന്റെ അപ്പീല്‍ നാളെ ഹൈക്കോടതി പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് നല്‍കാനാണ് ഏപ്രില്‍ 12ന് ഹൈക്കോടതി ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി നിലനില്‍ക്കുമോ എന്നതില്‍ വിശദമായി വാദം കേള്‍ക്കാനായി കേസ് മെയ് 30ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
The post ‘അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്’; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ appeared first on News Bengaluru.
Powered by WPeMatico