അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണ നിവാസില്‍ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ(32) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26-ന് ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് അപകടമുണ്ടായത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
The post അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു appeared first on News Bengaluru.
Powered by WPeMatico