അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു
സൗദി ജയിലിലുള്ള കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ഹർജി സൗദി കോടതി ഫയലില്‍ സ്വീകരിച്ചു. ദിയധനം നല്‍കാൻ കുടുംബവുമായി ധാരണയായതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീലാണ് ഓണ്‍ലൈൻ കോടതിക്ക് അപേക്ഷ സമർപ്പിച്ചത്.
ഹർജി കോടതി സ്വീകരിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോർട്ട് സൗദി ആഭ്യന്തര മന്ത്രാലയം കോടതിക്ക് നല്‍കിയതിനുശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഉത്തരവുണ്ടാകുക എന്നാണ് ലഭ്യമാകുന്ന വിവരം.
The post അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു appeared first on News Bengaluru.
Powered by WPeMatico