അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും
ബെംഗളൂരു: ബെംഗളൂരുവിൽ അമിത അളവിൽ ശുദ്ധജലം ഉപയോഗിക്കുന്നവരുടെ ജലകണക്ഷനുകൾ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. ഏപ്രിൽ 10 മുതൽ പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് ജലവിതരണം 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
പ്രതിദിനം 2 കോടി ലിറ്റർ വെള്ളം ഉപയോഗിക്കുന്ന 38 ഉപയോക്താക്കൾക്ക് ഇതിനകം 20 ശതമാനം ജലവിതരണം വെട്ടിക്കുറച്ചതായി ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ ബോർഡിന് 10 ദശലക്ഷം ലിറ്റർ വെള്ളം (എംഎൽഡി) ലാഭിക്കാൻ സാധിക്കും.
പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ വരെ ജലം ഉപയോഗിക്കുന്നവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹർ പറഞ്ഞു. റെസ്റ്റോറൻ്റുകൾ, ബൾക്ക് ഉപയോക്താക്കൾ, അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങൾ എന്നിവയ്ക്ക് ബോർഡ് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചുതുടങ്ങിയതായി അദ്ദേഹം വിശദീകരിച്ചു.
The post അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും appeared first on News Bengaluru.
Powered by WPeMatico