അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ഡൽഹി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
വിജിലന്‍സ് സ്‌പെഷ്യല്‍ സെക്രട്ടറി വൈവിവൈജെ രാജശേഖരാണ് 2007ലെ കുമാറിനെതിരെയുള്ള കേസിന്റെ പശ്ചാതലത്തില്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹേഷ് പാല്‍ എന്ന വ്യക്തിയെ കുമാര്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ തടസം നില്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഉത്തരവില്‍ പറയുന്നു.
The post അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി appeared first on News Bengaluru.
Powered by WPeMatico