അലിഗഢ് സര്‍വകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി


അലിഗഢ് മുസ്‌ലിം സർവകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി. പ്രൊഫ. നൈമ ഖാത്തൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. 1920ല്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി നിലവില്‍ വന്ന് 103 വർഷം പിന്നിടുമ്പോൾ ആദ്യമായാണ് ഒരു വനിത വി.സി സ്ഥാനത്ത് എത്തുന്നത്.
നൈമയുടെ നിയമന ഉത്തരവില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. തുടർന്ന് കമ്മീഷൻ അനുമതി നല്‍കിയതോടെ നൈമയുടെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം.
നേരത്തെ വനിതാ കോളേജ് പ്രിൻസിപ്പലായിരുന്നു നൈമ ഖാതൂൻ. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജി വിഭാഗത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയ ഇവർ അതേ ഡിപ്പാർട്ട്മെന്റില്‍ അദ്ധ്യാപികയായി 1988-ലായിരുന്നു കരിയർ ആരംഭിച്ചത്. 2006ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച നൈമ 2014 മുതല്‍ മറ്റൊരു കോളേജില്‍ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ 100 വർഷത്തിനിടയ്‌ക്ക് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി അലങ്കരിച്ചവരില്‍ സ്ത്രീകളുണ്ടായിട്ടില്ല. 1875ല്‍ സ്ഥാപിതമായ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റല്‍ കോളേജാണ് 1920ല്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയായി മാറിയത്. ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളില്‍ ഒന്നുകൂടിയാണ് എഎംയു.
The post അലിഗഢ് സര്‍വകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി appeared first on News Bengaluru.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!