ആടുജീവിതത്തിലെ ഹക്കിം നായകനാകുന്നു; ‘മ്ലേച്ഛൻ’ പ്രഖ്യാപിച്ച് പൃഥ്വിരാജ്
ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ കെ ആർ ഗോകുൽ നായകനാകാൻ ഒരുങ്ങുന്നു. പൃഥ്വിരാജാണ് ഗോകുൽ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സ്ഫുട്നിക് സിനിമ എബിഎക്‌സ് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റർ പൃഥ്വിരാജ് പുറത്തിറക്കി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
പ്രദീപ് നായരാണ് ക്യാമറാമാൻ. എഡിറ്റർ- സുനിൽ എസ് പിള്ള, ഒറിജിനൽ സൗണ്ട്ട്രാക്ക്- അഭിനയ് ബഹുരൂപി, പ്രൊഡക്ഷൻ ഡിസൈനർ- ആർക്കൻ എസ് കർമ്മ പ്രൊഡക്ഷൻ കമ്പനി. സംഭാഷണങ്ങൾ- യതീഷ് ശിവാനന്ദൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്ലീബ വർഗീസ്, വരികൾ- സന്തോഷ് വർമ്മ, ശ്രീജിത്ത് കാഞ്ഞിരമുക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് മനോഹർ.
The post ആടുജീവിതത്തിലെ ഹക്കിം നായകനാകുന്നു; ‘മ്ലേച്ഛൻ’ പ്രഖ്യാപിച്ച് പൃഥ്വിരാജ് appeared first on News Bengaluru.
Powered by WPeMatico