ആദ്യ ജയം നേടിയെങ്കിലും പിന്നാലെ തിരിച്ചടി; ഋഷഭ് പന്തിന് പിഴയൊടുക്കേണ്ടത് 12 ലക്ഷം
ഐപിഎൽ 17-ാം സീസണിലെ ആദ്യ ജയത്തിനു പിന്നാലെ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് തിരിച്ചടി. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ഡൽഹി ക്യാപ്റ്റൻ പിഴയായി നൽകേണ്ടത്. സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗില്ലിന് ശേഷം കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് പന്ത്.
ടീമിന്റെ ആദ്യത്തെ തെറ്റായതിനാൽ. മറ്റ് അംഗങ്ങൾക്ക് പിഴ ശിക്ഷയില്ല. 15 മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ പന്ത് ചെന്നൈക്കെതിരേ അർധ സെഞ്ചുറിയും നേടിയിരുന്നു. 32 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 51 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം.
എന്നാൽ ഇത്തരത്തിൽ രണ്ട് പിഴവുകൾ കൂടി ആവർത്തിച്ചാൽ പന്തിന് ഒരു മത്സരത്തിൽ വിലക്ക് ലഭിക്കുമെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടമനുസരിച്ച് മിനിമം ഓവർ നിരക്കുമായി ബന്ധപ്പെട്ട ആദ്യ തെറ്റായതിനാലാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്.
ഒരു തവണ സമാന കുറ്റം ആവർത്തിച്ചാൽ ബൗളിങ് ടീം ക്യാപ്റ്റന് 24 ലക്ഷവും ഇംപാക്റ്റ് സബ് ഉൾപ്പെടെയുള്ള ടീം അംഗങ്ങളിൽ നിന്ന് ആറ് ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ ഏതാണോ കുറവ് അതും പിഴയായി ഈടാക്കുകയും ചെയ്യും.
The post ആദ്യ ജയം നേടിയെങ്കിലും പിന്നാലെ തിരിച്ചടി; ഋഷഭ് പന്തിന് പിഴയൊടുക്കേണ്ടത് 12 ലക്ഷം appeared first on News Bengaluru.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.