‘ആവേശ’മായി രങ്കണ്ണന്റെ കരിങ്കാളി റീല്‍; വൈറലായി വീഡിയോ
ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം വമ്പന്‍ വിജയമായി മുന്നേറുകയാണ്. ഹൗസ് ഫുള്ളായാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അതിനിടയിലാണ് ചിത്രത്തിന്റേതായ ഗ്ലിമ്ബ്‌സും മറ്റും സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിങ് ആവുന്നത്. ഫഹദിന്റെ രങ്കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഇൻസ്റ്റഗ്രാം റീലും മറ്റും വലിയ രീതിയിലാണ് വൈറലാകുന്നത്.
ഈ റീല്‍സ് ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഷോട്ട് പൂർത്തിയാക്കിയ ഫഹദിനെ കയ്യടികളോടെ സെറ്റ് വരവേല്‍ക്കുന്നതും, ഫഹദിന്റെ അഭിനയം കണ്ട് ചിരി നിർത്താനാകാതെ നില്‍ക്കുന്ന അണിയറപ്രവർത്തകരും, തന്റെ പെർഫോമൻസ് കാണാൻ മോണിറ്ററിനരികിലെത്തുന്ന ഫഹദിനെയും വിഡിയോയില്‍ കാണാം.
അതേസമയം, ആവേശത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ടീസറിലും ഇതേ റീല്‍സ് രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രങ്കൻ ചേട്ടന്റെ കഴിവുകള്‍ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസർ എന്നായിരുന്നു വിഡിയോയുടെ ടൈറ്റിലില്‍ ഉണ്ടായിരുന്നത്. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ഗാനമാണ് ഈ ടീസറില്‍ ഫഹദ് ആലപിക്കുന്നത്.
The post ‘ആവേശ’മായി രങ്കണ്ണന്റെ കരിങ്കാളി റീല്‍; വൈറലായി വീഡിയോ appeared first on News Bengaluru.