ആസിഡ് ആക്രമണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം വാഴൂർ സ്വദേശി സുമിതാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രില്‍ 13 ന് പൊന്തൻപുഴ വനത്തിനു സമീപത്തായിരുന്നു ആക്രമണം.
സംഭവത്തില്‍ ഇടുക്കി അയ്യൻകോവില്‍ സ്വദേശി സാബു മാത്യു, കൊടുങ്ങൂർ സ്വദേശി പ്രസീദ് എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു.
The post ആസിഡ് ആക്രമണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on News Bengaluru.