ഇന്ത്യൻ വിദ്യാര്‍ഥി യുഎസില്‍ മരിച്ച നിലയില്‍
യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു.
മൂന്നാഴ്ച മുമ്പാണ് അർഫാത്തിനെ കാണാതായത്. അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്.
ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയില്‍ എത്തിയത്. ഈ വർഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അർഫാത്ത്. ഇതില്‍ മിക്കതും വിദ്യാർഥികളാണ്.
The post ഇന്ത്യൻ വിദ്യാര്‍ഥി യുഎസില്‍ മരിച്ച നിലയില്‍ appeared first on News Bengaluru.
Powered by WPeMatico