ഇഫ്താർ സംഗമം നടത്തി
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഡബിൾ റോഡ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന സംഗമത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ബ്രാഞ്ച് കമ്മിറ്റി പ്രസിഡണ്ട് ഫിജാസ്, ജനറൽ സെക്രട്ടറി ഏ.എൻ.ആർ. റമീസ്, മഹ്റൂഫ്, വാഹിദ്, റസാഖ്, ഹൈദർ അലി, ഫഹദ്, ജാഫർ, മാഹർ, റാസിൻ, സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി’ പ്രതിനിധികളായ കെ. ഹാരിസ്, ഈസ്സ ടി.ടി. കെ, ആയാസ് തുടങ്ങിയവർ പങ്കെടുത്തു.
The post ഇഫ്താർ സംഗമം നടത്തി appeared first on News Bengaluru.
Powered by WPeMatico