ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കൾ കൊല്ലപ്പെട്ടു. ഹനിയയുടെ മക്കളും ചെറുമക്കളുമാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു. ഹനിയയുടെ രണ്ട് പേരക്കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെടുകയും മൂന്നാമതൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് മാധ്യമങ്ങള്‍ അറിയിച്ചു.
The post ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു appeared first on News Bengaluru.
Powered by WPeMatico