ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാൻ
ഇസ്രായേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ. എംഎസ്സി ഏരീസ് ചരക്കുകപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്റെ ന്യൂസ് ഏജൻസിയായ തസ്നീം ആണ് പുറത്തുവിട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ദുബായിലേക്ക് പോകുകയായിരുന്ന പോർച്ചുഗീസ് പതാകയുള്ള എംഎസ്സി ഏരീസ് ചരക്കുകപ്പല്‍ ഹോർമുസ് കടലിടുക്കില്‍ വച്ചാണ് ഇറാൻ സെെന്യം പിടിച്ചെടുത്തത്.
ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. ഇസ്രായേലി ശതകോടീശ്വരൻ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ ഭാഗമാണ് സോഡിയാക് മാരിടൈം. എന്നാല്‍ വാർത്തയോട് പ്രതികരിക്കാൻ സോഡിയാക് ഗ്രൂപ്പ് ഇതുവരെയും തയ്യാറായിട്ടില്ല.
The post ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാൻ appeared first on News Bengaluru.
Powered by WPeMatico