ഉഗാദി; ബെംഗളൂരുവിൽ പൂക്കളുടെ വിലയിൽ വൻ വർധന
ബെംഗളൂരു: ഉഗാദി അടുത്തതോടെ ബെംഗളൂരുവിൽ പൂവില കുതിച്ചുയർന്നു. താപനിലയിലെ ക്രമാതീതമായ വർധനയും മഴയുടെ കുറവും കാരണം വിളവ് 50 ശതമാനത്തിലധികം ഇടിഞ്ഞതാണ് വില വർധനവിന് കാരണമായിരിക്കുന്നത്.
ജയനഗർ, കെആർ മാർക്കറ്റ് എന്നിവിടങ്ങളിൽ റോസാപ്പൂക്കൾക്ക് കിലോയ്ക്ക് 300 രൂപയാണ് വില. കനകാംബരത്തിനു കിലോയ്ക്ക് 500 രൂപയാണ് വില. മുമ്പ് 125 രൂപയ്ക്ക് ലഭിച്ചിരുന്ന പൂക്കളുടെ വില 500 രൂപയ്ക്കും മുകളിലാണ് ഇപ്പോൾ.
ഹൊസകോട്ട്, കോലാർ, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ബെംഗളൂരുവിലേക്ക് കൂടുതലായി പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. വിലയിൽ വർധന ഉണ്ടെങ്കിലും പൂക്കൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടില്ല. ഇത് വ്യാപാരികൾക്ക് നേരിയ ആശ്വാസമാണ്. വരും ദിവസങ്ങളിൽ പൂവില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.
The post ഉഗാദി; ബെംഗളൂരുവിൽ പൂക്കളുടെ വിലയിൽ വൻ വർധന appeared first on News Bengaluru.
Powered by WPeMatico