ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു
ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജിലെ ബിബിഎ വിദ്യാർഥികളാണ്.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വച്ച് അപകടമുണ്ടാകുന്നത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോള്‍ പിന്നില്‍ നിന്നും വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.
The post ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു appeared first on News Bengaluru.
Powered by WPeMatico