ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു
ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത് നിര്‍വഹിച്ചു. സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയും, ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത് പറഞ്ഞു.
അലക്‌സ് ജോസഫ്, ജോണിച്ചന്‍ വി ഒ, ബിനു വി അര്‍, ബിനു ദിവകാരന്‍, ഡോ. നകുല്‍, റോബിന്‍, വിനു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ ട്രോഫിയും, 25000 രൂപ ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് അഡ്വ. സത്യന്‍ പുത്തൂര്‍, വിനു തോമസ് എന്നിവര്‍ അറിയിച്ചു. മെയ് 26 ന് ബേഗൂര്‍ റോഡ് ഉള്ളഹള്ളി ക്രൈസ്റ്റ് അക്കാഡമി ടര്‍ഫിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
The post ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു appeared first on News Bengaluru.