എംപി ശോഭ കരന്ദ്ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവ് മരിച്ചു
ബെംഗളൂരു: ബിജെപി എംപി ശോഭ കരന്ദ്ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ കെആർ പുരത്താണ് സംഭവം. 35കാരനായ പ്രകാശ് ആണ് മരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി കൂടിയാണ് ശോഭ കരന്ദ്ലജേ.
കെആർ പുരത്തെ ക്ഷേത്രത്തിനു സമീപം പാർക്ക് ചെയ്ത എംപിയുടെ കാറിന്റെ ഡോറിലേക്ക് പ്രകാശ് സഞ്ചരിച്ച ഇരുചക്ര വാഹനമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പ്രകാശിന്റെ ദേഹത്ത് കൂടി ബസ് കയറി ഇറങ്ങി.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കെആർ പുരം ട്രാഫിക് പോലീസ് കേസെടുത്തു. അപകടവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Tragic accident in #Bengaluru: BJP worker, Prakash, loses life in a mishap involving Union Minister #ShobhaKarandlaje‘s car door.https://t.co/JH2YLaLNlk
— The New Indian Express (@NewIndianXpress) April 8, 2024
The post എംപി ശോഭ കരന്ദ്ലജേ സഞ്ചരിച്ച കാറിടിച്ച് യുവാവ് മരിച്ചു appeared first on News Bengaluru.
Powered by WPeMatico