ഐഎസ്എൽ; സെമി കാണാതെ മടങ്ങി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഇത്തവണ സെമിഫൈനല്‍ കാണാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്.
അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഒഡീഷയുടെ ജയം. ആദ്യമായാണ് ഒഡീഷ ഐഎസ്എല്‍ സെമിയിലെത്തുന്നത്. അറുപത്തേഴാം മിനിട്ടില്‍ ഫെദോര്‍ സെര്‍നിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് മുന്നേറാനായില്ല.
87–ാം മിനിറ്റില്‍ മൗറീഷിയോയും തൊണ്ണൂറ്റെട്ടാം മിനിട്ടില്‍ വാന്‍ലാലറുവാറ്റ്ഫെലെയുമാണ് ഒഡീഷയ്ക്കായി ഗോള്‍ നേടിയത്. പരുക്കില്‍ നിന്ന് മുക്തനായ അഡ്രിയാന്‍ ലൂണ ടീമിനൊപ്പം ചേര്‍ന്നെങ്കിലും വിജയത്തിലേക്കെത്തുന്ന മുന്നേറ്റമുണ്ടാക്കാനായില്ല.
The post ഐഎസ്എൽ; സെമി കാണാതെ മടങ്ങി ബ്ലാസ്റ്റേഴ്സ് appeared first on News Bengaluru.