ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ
ചെന്നൈ സൂപ്പർ കിങ്‌സ് കിരീടനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച ഓൾറൗണ്ടർ ആണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയ റൺ നേടി മഞ്ഞപ്പടക്ക് അഞ്ചാം കിരീടം നേടികൊടുത്തതും ഇദ്ദേഹമാണ്. ഈ സീസണിലും തുടർച്ചയായ മൂന്ന് ജയവുമായെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സിഎസ്‌കെ വിജയിച്ചപ്പോൾ കളിയിലെ താരമായതും ഈ ഓൾറൗണ്ടറായിരുന്നു.
നാല് ഓവർ എറിഞ്ഞ ജഡേജ 18 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് നേടിയത്. ഇതിനൊപ്പം മറ്റൊരു അപൂർവ്വ നേട്ടം കൂടി ഈ സിഎസ്‌കെ താരം സ്വന്തമാക്കി. ഐപിഎലിൽ 100 ക്യാച്ച് ക്ലബിലാണ് ഇടംപിടിച്ചത്. ഇതോടെ ഐപിഎലിൽ നൂറുവിക്കറ്റും ആയിരത്തിലധികം റൺസും 100ലധികം വിക്കറ്റും സ്വന്തമാക്കുന്ന ആദ്യതാരമായി. ഇതുവരെ 156 വിക്കറ്റും 2776 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ദീർഘകാലമായി മഞ്ഞപ്പടക്കായി കളിക്കളത്തിൽ തിളങ്ങുന്ന താരത്തിന് മറ്റൊരു പട്ടവും ആരാധകർ നൽകി.
തല ധോണിയും ചിന്നതല സുരേഷ് റെയ്‌നയുമാണെങ്കിൽ ദളപതിയായാണ് ജഡേജയെ ആരാധകർ വിശേഷിപ്പിച്ചത്. ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ മാൻഓഫ്ദിമാച്ച് പുരസ്‌കാര ചടങ്ങിലാണ് കമന്റേറ്റർ ജഡേജയെ ക്രിക്കറ്റ് ദളപതിയെന്ന് ആദ്യം വിശേഷിപ്പിച്ചത്. നിലവിൽ വിരാട് കോഹ്‌ലി, സുരേഷ് റെയിന, കീറൻ പൊള്ളാർഡ് എന്നിവരാണ് നൂറുക്ലബിലുള്ള മറ്റുതാരങ്ങൾ.
The post ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ appeared first on News Bengaluru.
Powered by WPeMatico