ഐപിഎല്ലിൽ അപൂർവ നേട്ടവുമായി ദിനേശ് കാർത്തിക്
നടപ്പ് ഐപിഎല്ലില്‍ മാരക ഫോമില്‍ ബാറ്റ് ചെയ്യുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ – ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ ഒരു അപൂര്‍വ നേട്ടത്തില്‍ കാര്‍ത്തിക് തന്റെ പേരും എഴുതി ചേര്‍ത്തു. ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കാര്‍ത്തിക് സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പോരാട്ടത്തിനു ഇറങ്ങിയതോടെയാണ് നേട്ടം തൊട്ടത്.
ഇതോടെ ഈ നേട്ടത്തിലെത്തുന്ന താരങ്ങളുടെ പട്ടികയില്‍ കാര്‍ത്തിക് മൂന്നാമതായി ഇടം പിടിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് കാര്‍ത്തികിനു മുന്‍പ് 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍.
245 മത്സരങ്ങളുമായി വിരാട് കോഹ്ലി പിന്നാലെയുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ തന്നെ മുന്‍ ഇന്ത്യന്‍ നായകനും പട്ടികയിലെത്തും. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കളിച്ച വിദേശ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് പൊള്ളാര്‍ഡാണുള്ളത്. താരം 189 മത്സരങ്ങള്‍ കളിച്ചു. എബി ഡിവില്ല്യേഴ്‌സ് 184 മത്സരങ്ങള്‍ കളിച്ചു രണ്ടാം സ്ഥാനത്തുമുണ്ട്.
The post ഐപിഎല്ലിൽ അപൂർവ നേട്ടവുമായി ദിനേശ് കാർത്തിക് appeared first on News Bengaluru.