ഐപിഎല്‍; ഡെവോണ്‍ കോണ്‍വേയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സിഎസ്‌കെ
ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്റ്റാര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ പരിക്ക് കാരണം പുറത്തായി. പകരം ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ സിഎസ്‌കെ ടീമിലെത്തിച്ചു. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലായി ഫ്രാഞ്ചൈസിയുടെ നിര്‍ണായക താരമായിരുന്നു ന്യൂസിലന്‍ഡ് ഓപ്പണറായ കോണ്‍വേ. 23 മത്സരങ്ങളില്‍ നിന്ന് ഒമ്പത് അര്‍ധസെഞ്ചുറി ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
കോണ്‍വെയുടെ അസാന്നിധ്യം അവശേഷിപ്പിച്ച ശൂന്യത തിരിച്ചറിഞ്ഞ്, ഗ്ലീസണെ പകരക്കാരനായി സൈന്‍ ചെയ്ത് സിഎസ്കെ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളറായ ഗ്ലീസണ്‍ ആറ് ടി-20 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൂടാതെ 90 മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുമായി ടി-20 ഫോര്‍മാറ്റില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡും താരത്തിനുണ്ട്.
The post ഐപിഎല്‍; ഡെവോണ്‍ കോണ്‍വേയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സിഎസ്കെ appeared first on News Bengaluru.