ഐപിഎൽ; രോഹിത് ശർമ്മയ്ക്കൊപ്പം ഡബിൾ റെക്കോർഡിൽ സുനില്‍ നരെയ്‌നും
രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ച്വറി നേടിയതോടെ ഐപിഎല്ലില്‍ സെഞ്ച്വറിയും ഹാട്രിക്കും സ്വന്തമാക്കുന്ന മുന്നാമത്തെ താരമായി സുനില്‍ നരെയ്ന്‍. രോഹിത് ശര്‍മയും ഷെയ്ന്‍ വാട്‌സണുമാണ് ടി- 20യില്‍ ഈ നേട്ടം കൈവരിച്ച താരങ്ങള്‍.
2013ല്‍ പഞ്ചാബിനെതിരെ മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡേവിഡ് ഹസി, ഗുര്‍കീരത് സിംഗ്, അസ്ഹര്‍ മഹ്മൂദ് എന്നിവരെ പുറത്താക്കിയായിരുന്നു നരെയ്‌ന്റെ ഹാട്രിക്. കഴിഞ്ഞ ദിവസത്തെ രാജസ്ഥാനെതിരായ മത്സരത്തിലാണ് നരെയ്ന്‍ ആദ്യ സെഞ്ച്വറി നേടിയത്. നരെയ്‌ന്റെ വെടിക്കെട്ട് പ്രകടനത്തില്‍ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി. 13 ഫോറും ആറ് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്.
ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ പേരില്‍ രണ്ട് സെഞ്ച്വറികളുണ്ട്. 2012ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെയും ഈ സീസണില്‍ ചെന്നൈയ്‌ക്കെതിരെയുമാണ് രോഹിതിന്റെ സെഞ്ച്വറി. ഡക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കുമ്പോഴായിരുന്നു രോഹിതിന്റെ ഹാട്രിക്. മുംബൈക്ക് എതിരെയായിരുന്നു ഹാട്രിക്. അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിംഗ്, ജെപി ഡുമിനി എന്നിവരുടെ വിക്കറ്റുകളാണ് രോഹിത് വീഴ്ത്തിയത്.
ഐപിഎല്ലില്‍ നാല് സെഞ്ച്വറികളാണ് വാട്‌സന്റെ പേരിലുള്ളത്. ചെന്നൈ, കൊല്‍ക്കത്ത, രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവയ്ക്കെതിരെയാണ് അദ്ദേഹത്തിന്റെ സെഞ്ചുറികള്‍. 2014ല്‍ ഹൈദരാബാദിനെതിരെ അഹമ്മദാബാദില്‍ നടന്ന മത്സരത്തിലായിരുന്നു ഹാട്രിക്. ശിഖര്‍ ധവാന്‍, ഹെന്റിക്സ്, കര്‍ണ്‍ ശര്‍മ എന്നിവരെയാണ് അദ്ദേഹം പുറത്താക്കിയത്.
The post ഐപിഎൽ; രോഹിത് ശർമ്മയ്ക്കൊപ്പം ഡബിൾ റെക്കോർഡിൽ സുനില്‍ നരെയ്‌നും appeared first on News Bengaluru.