ഐപിഎൽ 2024; ആർസിബിക്ക് വീണ്ടും തോൽവി, ലക്നൗവിന് സീസണിലെ രണ്ടാം ജയം

Post ad banner after image

ബെം​ഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രകടനത്തിൽ ആർസിബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ഓൾഔട്ടായി. 28 റൺസിനാണ് ലക്നൗവിന്റെ വിജയം. 153 റൺസെടുക്കാനെ ആതിഥേയർക്ക് സാധിച്ചുള്ളു. ആർസിബിയുടെ മൂന്നാം തോൽവിയാണിത്. ലക്നൗവിന്റെ മായങ്ക് യാദവാണ് ആർ.സി.ബിയെ ചുരുട്ടിക്കൂട്ടിയത്.

നാലോവറിൽ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റാണ് യുവതാരം പിഴുതത്. രജത് പടിദാർ(29) ഒരിക്കൽക്കൂടി പരാജയമായി, ​ഗ്ലെൻ മാക്സ് വെൽ ഡക്കായി മോശം ഫോം തുടർന്നു. കാമറൂൺ ​ഗ്രീനും(9) വീണ്ടും നിറം മങ്ങി. കോലിക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല. 4.2 ഓവറിൽ ടീം സ്കോർ 40 നിൽക്കെ വിരാട് കോഹ്ലിയുടെ (22) പുറത്താകലാണ് ആർസിബിയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ഇടവേളകളിൽ വിക്കറ്റു വീണതോടെ ആർ.സി.ബി പ്രതിസന്ധിയിലായി. ഒരു ഘട്ടത്തിൽപ്പോലും വിജയ പ്രതീക്ഷ ഉയർക്കാൻ അവർക്കായില്ല.

ഫാഫ് ഡുപ്ലെസി (19), അനുജ് റാവത്ത്(11), ദിനേശ് കാ‍ർത്തിക് (4), മായങ്ക് ദാ​ഗർ(0), മുഹമ്മദ് സിറാജ്(12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 33 റൺസ് നേടി ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോ‌ർ ആണ് ടോപ് സ്കോറർ. മണിമാരൻ സിദ്ധാർത്ഥ്,യഷ് ഠാക്കൂർ, സ്റ്റോയിനസ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. നവീൻ ഉൾ ഹഖിന് രണ്ടു വിക്കറ്റും കിട്ടി.

The post ഐപിഎൽ 2024; ആർസിബിക്ക് വീണ്ടും തോൽവി, ലക്നൗവിന് സീസണിലെ രണ്ടാം ജയം appeared first on News Bengaluru.

Powered by WPeMatico
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


error: Content is protected !!