ഐപിഎൽ 2024; കൊൽക്കത്തയെ തളച്ച് ചെന്നൈ, വിജയലക്ഷ്യം 138 റൺസ്
കൊൽക്കത്ത ബാറ്റർമാരെ തളച്ച് ചെന്നൈ ബൗളർമാർ. രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും മൂന്നു വിക്കറ്റ് നേട്ടം കൊയ്തപ്പോൾ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പോരാട്ടം ഒരു വിക്കറ്റ് ബാക്കിനിൽക്കെ 137ൽ അവസാനിച്ചു.
32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും 3 വിക്കറ്റു വീതം വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ രണ്ടു വിക്കറ്റും മഹീഷ് തീക്‌ഷണ ഒരു വിക്കറ്റും വീഴ്ത്തി. തുടർച്ചയായ നാലാം വിജയം ലക്ഷ്യംവച്ചിറങ്ങിയ കൊൽക്കത്ത ബാറ്റർമാർക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യത്തെ ബോളിൽ തന്നെ ഓപ്പണർ ഫിലിപ്പ് സാൽട്ടിനെ നഷ്ടമായി. സുനിൽ നരൈയ്നും അങ്ക്രിഷ് രഘുവംശിയും ചേർന്ന് സ്കോർ ബോർഡ് പതിയെ ഉയർത്തി.
സ്കോർ 56-ൽ നിൽക്കെ രഘുവംശി (18 പന്തിൽ 24)യും അതേ ഓവറിൽ നരൈനും (20 പന്തിൽ 27) പുറത്തായി. രവീന്ദ്ര ജഡേജക്കായിരുന്നു രണ്ടുവിക്കറ്റും. എട്ടാം ഓവറിൽ സ്കോർ 64ൽ നിൽക്കെ വെങ്കിടേഷ് അയ്യരേയും (8 പന്തിൽ 3) ജഡേജ ഡ്രസിങ് റൂമിലേക്ക് തിരികെ വിട്ടതോടെ കൊൽക്കത്തയുടെ നില പരുങ്ങലിലായിട്ടുണ്ട്. ടീമിന് വിജയലക്ഷ്യൻ 138 റൺസ് ആണ്.
The post ഐപിഎൽ 2024; കൊൽക്കത്തയെ തളച്ച് ചെന്നൈ, വിജയലക്ഷ്യം 138 റൺസ് appeared first on News Bengaluru.
Powered by WPeMatico