ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ലഖ്നൗ സൂപ്പർ ജയന്റ്സിന് മൂന്നാം ജയം. ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനായിരുന്നു ലഖ്നൗ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം 130 റണ്‍സില്‍ അവസാനിച്ചു. ലഖ്നൗവിനായി യാഷ് താക്കൂർ അഞ്ചും ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റും വീതം നേടി മത്സരത്തിന്റെ ഗതി മാറ്റിവിട്ടു.
164 എന്ന ഭേദപ്പെട്ട സ്കോർ മറികടക്കുക എന്നത് ലഖ്നൗവിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ ഗുജറാത്ത് ഓപ്പണർമാരായ ശുഭ്മാന്‍ ഗില്ലും സായ് സുദർശനും പവർപ്ലെ വിനിയോഗിച്ചു. പവർപ്ലെയുടെ അവസാന പന്തില്‍ ഗില്‍ (19) യാഷ് താക്കൂറിന്റെ പന്തില്‍ പുറത്താകുമ്പോള്‍ ഗുജറാത്തിന്റെ സ്കോർ 54 ആയിരുന്നു. പിന്നീട് സ്പിന്നർമാരെ രാഹുല്‍ ഉപയോഗിച്ചതോടെ ഗുജറാത്ത് ബാറ്റിങ് നിര തകരുകയായിരുന്നു.
സായ് സുദർശന്‍ (31), കെയിന്‍ വില്യംസണ്‍ (1), ശരത് ബി. ആർ.(2), ദർശന്‍ നല്‍കണ്ടെ (12) എന്നിവരാണ് സ്പിന്‍ വലയിൽ വീണത്. വില്യംസണിന്റെ വിക്കറ്റ് രവി ബിഷ്ണോയിക്കായിരുന്നു. മറ്റ് മൂവരേയും ക്രുണാലും പുറത്താക്കി. വിജയ് ശങ്കറിന്റെയും (17) റാഷിദ് ഖാന്റെയും (0) വിക്കറ്റുകളും യാഷ് താക്കൂർ നേടിയതോടെ 93-7 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. പിന്നീട് 25 പന്തില്‍ 30 റണ്‍സുമായി രാഹുല്‍ തേവാത്തിയ പൊരുതിയെങ്കിലും ജയിക്കാനായില്ല.
The post ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.