ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍


ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡ് തുടങ്ങിവെച്ച ബാറ്റിങ് എത്തി ചേര്‍ന്നത് ഐപിഎല്‍ റെക്കോഡിലേക്കാണ്. പവര്‍പ്ലേയില്‍ എറിഞ്ഞ എല്ലാവരും 19നു മുകളില്‍ റണ്‍സ് വഴങ്ങിയതോടെ ഹൈദരാബാദ് സ്കോര്‍ റെക്കോർഡിലെത്തി.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും എതിർ ടീമിനോട് ഒരു ദയയും കാണിക്കാന്‍ തയ്യാറായില്ല. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഹെഡ് 26 പന്തില്‍ 84 ഉം അഭിഷേക് ശര്‍മ്മ 10 പന്തില്‍ 40 റണ്‍സുമെടുത്ത് ഹൈദരാബാദിനെ തകര്‍പ്പന്‍ നിലയില്‍ എത്തിച്ചു.

പവര്‍പ്ലേയില്‍ ഒരു താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോർഡില്‍ രണ്ടാമത് എത്താന്‍ ട്രാവിസ് ഹെഡിനു സാധിച്ചു. പഞ്ചാബിനെതിരെ 87 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ പേരിലാണ് നിലവിലെ റെക്കോഡ്. 2017 ല്‍ ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നേടിയ 105 റണ്‍സായിരുന്നു ഇതുവരെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ഓപ്പണർ‌മാർ തുടങ്ങിവച്ച വമ്പനടികൾ അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് ഏറ്റെടുത്തതോടെ ടീം വമ്പൻ സ്കോര്‍ സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 267 റൺസ് വിജയലക്ഷ്യമാണ് സൺറൈസേഴ്സ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ 300 റൺസ് എളുപ്പം മറികടക്കുമെന്ന് തോന്നിച്ചതാണ്. എന്നാൽ മധ്യ ഓവറുകളിൽ വിക്കറ്റുകള്‍ വീണതും റൺറേറ്റ് കുറഞ്ഞതും സൺറൈസേഴ്സിന് തിരിച്ചടിയായി.

The post ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍ appeared first on News Bengaluru.


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!