ഐപിഎൽ 2024; മികച്ച ക്യാപ്റ്റനായി സഞ്ജുവിനെ തിരഞ്ഞെടുത്ത് സ്മിത്ത്
ഐപിഎല്ലിന്റെ പതിനേഴാം സീസണിൽ മികച്ച ക്യാപ്റ്റനായി മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെ തിരഞ്ഞെടുത്ത് ഓസീസ് സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ അഭിമുഖത്തിലാണ് സഞ്ജുവിനെ മികച്ച ക്യാപ്റ്റനായി സ്മിത്ത് തിരഞ്ഞെടുക്കുന്നത്. സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മലയാളി താരത്തിന് കഴിഞ്ഞിരുന്നു.
അവതാരകൻ നൽകിയ ചോയ്സുകളിൽ നിന്നാണ് സ്മിത്ത് മികച്ച നായകനെ തിരഞ്ഞെടുത്തത്. ആദ്യം റിഷഭ് പന്ത്, ഫാഫ് ഡുപ്ലെസി എന്നിവരിൽ മികച്ചതായി പന്തിനെയാണ് സ്മിത്ത് തിരഞ്ഞെടുത്തത്. റിഷഭ് പന്ത്, റിതുരാജ് ഗെയ്ക്വാദ് എന്നിവരിൽ നിന്നും പന്തിനെ തന്നെയാണ് സ്മിത്ത് മികച്ചവനായി തിരഞ്ഞെടുത്തത്. റിഷഭ് പന്ത്, ശിഖർ ധവാൻ എന്നിവരിൽ നിന്നും വീണ്ടും റിഷഭ് പന്തിനെ തന്നെയാണ് സ്മിത്ത് മികച്ച നായകനായി തിരഞ്ഞെടുത്തത്.
ഒടുവിലാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെയും പാറ്റ് കമ്മിൻസിനെയും ഒന്നിച്ചു നൽകിയത്. ഇതോടെ സ്മിത്ത് സഞ്ജുവിന്റെ പേര് പറയുകയായിരുന്നു. ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലുള്ള ബാറ്ററാണ് സ്മിത്ത്. അദ്ദേഹം രാജസ്ഥാൻ നായകന്റെ നേതൃമികവിനെ അംഗീകരിക്കുമ്പോൾ മലയാളികൾക്കും ഇത് അഭിമാനമാണ്.
The post ഐപിഎൽ 2024; മികച്ച ക്യാപ്റ്റനായി സഞ്ജുവിനെ തിരഞ്ഞെടുത്ത് സ്മിത്ത് appeared first on News Bengaluru.
Powered by WPeMatico