ഐപിഎൽ 2024; മുംബൈക്ക് വീണ്ടും തോൽവി, രാജസ്ഥാന് ജയം
ഐപിഎല്ലില്‍ തുടർച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ് . ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ പരാജയപ്പെടുത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു. പുറത്താകാതെ 54 റണ്‍സ് എടുത്ത റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചത്.
20 ഓവറില്‍ 125 റണ്‍സാണ് മുെബൈ നേടിയത്. 15.3 ഓവറില്‍ 127 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ ഈ സ്‌കോര്‍ മറികടന്നത്. 21 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത ഹാ ര്‍ദിക് പാണ്ഡ്യയാണ് മുംബായുടെ ടോപ് സ്‌കോറര്‍. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഇന്നിംഗ്‌സിന്റെ നാലാമത്തെ ഓവറില്‍ നാല് വിക്കറ്റിന് 20 എന്ന നിലയിലെ മുംബൈയുടെ യുടെ തുടക്കം ശുഭകരമായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ്മ 29 പന്തില്‍ 32 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് മുബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിനേയും ജോസ് ബട്‌ലറിനേയും സഞ്ജു സാംസണേയും വേഗത്തില്‍ നഷ്ടമായെങ്കിലും പരാഗിന്റെ കരുത്തില്‍ വിജയം നേടുകയായിരുന്നു.
The post ഐപിഎൽ 2024; മുംബൈക്ക് വീണ്ടും തോൽവി, രാജസ്ഥാന് ജയം appeared first on News Bengaluru.