ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം. 20 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി രോഹിത് ശർമ്മ നടത്തിയ ഒറ്റയാൾ പോരാട്ടം മുംബൈയെ വിജയലക്ഷ്യത്തിലേക്ക് എത്തിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈയുടെ പോരാട്ടം ആറിന് 186ൽ അവസാനിച്ചു.
ക്യാപ്റ്റന്റെ ഇന്നിംഗ്സ് കളിച്ച റുതുരാജ് ഗെയ്ക്ക്‌വാദ് 69 റൺസെടുത്തു. മികച്ച പിന്തുണ നൽകിയ ശിവം ദൂബെ 66 റൺസ് നേടി. അവസാന നാല് പന്തിൽ മൂന്ന് സിക്സുമായി മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടുമുണ്ടായിരുന്നു. നാല് പന്തിൽ 20 റൺസുമായി ധോണി പുറത്താകാതെ നിന്നു.
മുംബൈയുടെ മറുപടി രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടത്തിൽ ഒതുങ്ങി. 63 പന്തിൽ 105 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. 11 ഫോറും അഞ്ച് സിക്സും ആ ഇന്നിംഗ്സിന്റെ ഭാഗമായി. ഇഷാൻ കിഷൻ 23, തിലക് വർമ്മ 31 എന്നിവർ നന്നായി കളിച്ചെങ്കിലും വലിയ ഇന്നിംഗ്സുകളായില്ല. നാല് വിക്കറ്റെടുത്ത മതീഷ പതിരാനയാണ് ചെന്നൈയുടെ വിജയശിൽപ്പി.
The post ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ appeared first on News Bengaluru.
Powered by WPeMatico