ഐപിഎൽ 2024; വിജയ വഴിയിൽ തിരിച്ചെത്തി ചെന്നൈ
തുടർച്ചയായ രണ്ട് തോൽവികൾക്കു ശേഷം ഐപിഎല്ലിൽ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് അർധ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ മൂന്നു വിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.
58 പന്തുകളിൽ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 67 റൺസോടെ പുറത്താകാതെ നിന്ന ഋതുരാജാണ് ടീമിന്റെ ടോപ് സ്കോറർ. എട്ടു പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റൺസെടുത്ത ഓപ്പണർ രചിൻ രവീന്ദ്ര പുറത്തായ ശേഷമെത്തിയ ഡാരിൽ മിച്ചൽ, ക്യാപ്റ്റൻ ഉറച്ച പിന്തുണ നൽകി. 19 പന്തിൽ നിന്ന് 25 റൺസെടുത്ത മിച്ചൽ, ഋതുരാജിനൊപ്പം 70 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.
മിച്ചൽ പുറത്തായ ശേഷമെത്തിയ ശിവം ദുബെ 18 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 28 റൺസെടുത്തു. ധോണി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി വൈഭവ് അറോറ രണ്ടു വിക്കറ്റ് വീഴ്ത്തി.
അവസാന ഓവറിൽ വെറും രണ്ട് റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. രണ്ടു വിക്കറ്റുകളും നഷ്ടമായി. 31 പന്തിൽ നിന്ന് 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. വെറും മൂന്ന് ബൗണ്ടറികൾ മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. റിങ്കു സിങ്ങിന് 14 പന്തിൽ നിന്ന് നേടാനായത് വെറും ഒമ്പത് റൺസ് മാത്രം. 10 പന്ത് നേരിട്ട ആന്ദ്രേ റസ്സൽ എടുത്തത് 10 റൺസ്. 13 റൺസെടുത്ത രമൺദീപ് സിങ്ങാണ് പുറത്തായ മറ്റൊരു താരം.
The post ഐപിഎൽ 2024; വിജയ വഴിയിൽ തിരിച്ചെത്തി ചെന്നൈ appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.