ഐപിഎൽ 2024; ഹൈദരാബാദിനോട് പൊരുതി തോറ്റ് ഡൽഹി
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർത്തടിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ്. സീസണിൽ മൂന്നാം തവണയും 250-നു മേലെ സ്കോർ ഹൈദരാബാദ് അടിച്ചുകൂട്ടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് കണ്ടെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 19.1 ഓവറിൽ 199 റൺസെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടപ്പെട്ടു.
ഇതോടെ ഹൈദരാബാദിന് 67 റൺസിന്റെ തകർപ്പൻ ജയമാണ് കിട്ടിയത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയവർക്ക് മുന്നിൽ ബാറ്റുകൊണ്ട് വൻ വിരുന്നൊരുക്കി. ഖലീൽ അഹ്മദ് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 19 റൺസ്. ഓപ്പണിങ് ബാറ്റർമാരായ ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശർമയുടെയും പോക്ക് എങ്ങോട്ടാണെന്ന് ആ ഓവറിൽനിന്ന് തന്നെ ഡൽഹിക്ക് മനസ്സിലായി.
പതിമൂന്നാം ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സും (10), 15-ാം ഓവറിൽ ലളിത് യാദവും (7) മടങ്ങി. ടീം സ്കോർ 199-ൽ നിൽക്കേ മൂന്നുപേരെ മടക്കിയയച്ച് നടരാജൻ ഹൈദരാബാദിന്റെ ജയം എളുപ്പത്തിലാക്കി.
ഓവറിലെ ആദ്യ പന്തിൽ അക്സർ പട്ടേലിനെയും (6) മൂന്നാമത്തെയും നാലാമത്തെയും പന്തിൽ യഥാക്രമം നോർക്യെയെയും കുൽദീപ് യാദവിനെയും (ഇരുവരും പൂജ്യം) ആണ് മടക്കിയത്. ഈ ഘട്ടത്തിലൊക്കെ ഒരുവശത്ത് പിടിച്ചുനിന്ന ക്യാപ്റ്റൻ ഋഷഭ് പന്തിനെ 19-ാം ഓവറിലെ ആദ്യ പന്തിൽ നിതീഷ് റെഡ്ഢിയും മടക്കി. ഇതോടെ 19.1 ഓവറിൽ ഡൽഹി 199 റൺസ് നേടി തോൽവി സമ്മതിച്ചു.
The post ഐപിഎൽ 2024; ഹൈദരാബാദിനോട് പൊരുതി തോറ്റ് ഡൽഹി appeared first on News Bengaluru.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.