കണ്ണൂരില്‍ കള്ളവോട്ടെന്ന് എല്‍.ഡി.എഫ് പരാതി; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കണ്ണൂരില്‍ കള്ളവോട്ട് പരാതിയില്‍ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോളിങ് ഓഫീസറെയും ബി.എല്‍.ഒയെയുമാണ് കലക്ടർ സസ്പെൻഡ് ചെയ്തത്. അസിസ്റ്റന്റ് കലക്ടറോട് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും കലക്ടർ നിർദേശിച്ചു. കള്ളവോട്ട് ആരോപണവുമായി എല്‍.ഡി.എഫാണ് രംഗത്തെത്തിയത്.
വീട്ടിലെ വോട്ടില്‍ ആള്‍മാറാട്ടം നടത്തിയെന്ന് കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് എല്‍.ഡി.എഫ് പരാതി നല്‍കിയിരുന്നു. കണ്ണൂർ നിയോജക മണ്ഡലം എഴുപതാം നമ്പർ ബൂത്തില്‍ കെ.കമലാക്ഷിക്ക് പകരം വി.കമലാക്ഷിയെ കൊണ്ട് വോട്ടുചെയ്യിപ്പിച്ചുവെന്നാണ് പരാതി. കോണ്‍ഗ്രസ് അനുഭാവിയായ ബി.എല്‍.ഒ കള്ളവോട്ടിന് കൂട്ടു നിന്നുവെന്നും എല്‍.ഡി.എഫ് ആരോപിച്ചിരുന്നു.
The post കണ്ണൂരില്‍ കള്ളവോട്ടെന്ന് എല്‍.ഡി.എഫ് പരാതി; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ appeared first on News Bengaluru.