കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം
കണ്ണൂർ∙ പാനൂർ പുത്തൂർ മുളിയാത്തോട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 2 യുവാക്കൾക്കു പരുക്ക്. ഇന്ന് പുലർച്ചെയായിരുന്നു സ്ഫോടനം. സിപിഎം പ്രവർത്തകരായ വിനീഷ് (24), ഷെറിൻ(25) എന്നിവർക്കാണ് പരുക്കേറ്റത്.
മുളിയാതോട് മരമില്ലിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂർ സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പരുക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറയുന്നു.
The post കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം appeared first on News Bengaluru.
Powered by WPeMatico