കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനീഷ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരുക്കേറ്റത്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
The post കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു appeared first on News Bengaluru.
Powered by WPeMatico