കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച
ബെംഗളൂരു: ബെംഗളൂരുവിൽ കന്നഡയിൽ സംസാരിച്ചതിന് ആൾക്കൂട്ടം ആക്രമിച്ചുവെന്ന് ആരോപണവുമായി കന്നഡ നടി ഹർഷിക പൂനാച്ച. സംഭവത്തിൻ്റെ വീഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തൻ്റെ ഭർത്താവിനെ കൊള്ളയടിക്കാൻ പോലും അക്രമികൾ ശ്രമിച്ചുവെന്നും നടി ആരോപിച്ചു. സമീപത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം സഹായിക്കാൻ മടിച്ചുവെന്നും നടി പറഞ്ഞു.
സംഭവത്തിൽ കർണാടക പോലീസിൻ്റെയും മുഖ്യമന്ത്രിയുടെയും സഹായം തേടിയിട്ടുണ്ട്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണോ എല്ലാവരും താമസിക്കുന്നതെന്നും താരം ചോദിച്ചു.
രണ്ട് ദിവസം മുമ്പാണ് സംഭവം. ഫ്രേസർ ടൗൺ ഏരിയയ്ക്ക് സമീപമുള്ള പുലികേശി നഗറിലെ മോസ്‌ക് റോഡ് റെസ്റ്റോറൻ്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിറങ്ങവേയാണ് സംഭവം. പാർക്കിംഗിൽ നിന്ന് വാഹനമെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ മനപൂർവം വഴക്കുണ്ടാക്കാൻ ശ്രമിച്ചു. ബലമായി കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ച അക്രമികൾ ഭർത്താവിനെ മർദിച്ചെന്നും നടി പറഞ്ഞു.
ഇവർ തന്റെ സ്വർണ്ണ ചെയിൻ തട്ടിയെടുത്തതായും ഹർഷിക പറഞ്ഞു. താൻ സംസാരിച്ച കന്നഡ ശുദ്ധമല്ലെന്ന് അക്രമികൾ ആരോപിച്ചുവെന്നും നടി പറഞ്ഞു. പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടണമെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
*One more from Karnataka *
Harshika Poonacha a Kannada film actress and his husband assaulted by Radical crowd when they were coming out of a Restaurant Karama’s parking near pulkeshi nagar , Frazer town, Bangalore.
First she didn’t said anything coz she was scared. But today… pic.twitter.com/aSZ2NLPCH3
— Sunanda Roy
(@SaffronSunanda) April 19, 2024
The post കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച appeared first on News Bengaluru.