കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്.
സിനിമാ സെറ്റിലെ പൊടിശല്യമാണ് താരത്തിന് ദേഹാസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരമാണ് പരിശോധനകൾക്കായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ശിവ രാജ്കുമാർ സുഖമായിരിക്കുന്നുവെന്നും ചൊവ്വാഴ്ചയോടെ അദ്ദേഹത്തെ ഉടൻ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ മാസം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വലത് തോളിൽ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
The post കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു appeared first on News Bengaluru.
Powered by WPeMatico