കരഗ ഉത്സവം; ബെംഗളൂരുവിൽ ഇന്ന് മദ്യനിരോധനം
ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് മദ്യ നിരോധനം ഏർപ്പെടുത്തി സിറ്റി പോലീസ്. ഏപ്രിൽ 23ന് വൈകുന്നേരം 4 മണി മുതൽ 24 ന് രാവിലെ 10 മണി വരെയാണ് മദ്യവിൽപനയ്ക്ക് നിരോധനം.
സിറ്റി മാർക്കറ്റ്, കലാശിപാളയം, കോട്ടൺപേട്ട്, ഉപ്പാർപേട്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ സിഎൽ-4 (ക്ലബ്ബുകൾ), സിഎൽ-6 എ (സ്റ്റാർ ഹോട്ടൽ) ലൈസൻസുകളുള്ളവ ഒഴികെയുള്ള ബാറുകൾ, വൈൻ സ്റ്റോറുകൾ, പബ്ബുകൾ, മദ്യം വിൽക്കുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ അടച്ചിടും. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു.
The post കരഗ ഉത്സവം; ബെംഗളൂരുവിൽ ഇന്ന് മദ്യനിരോധനം appeared first on News Bengaluru.