കരുവന്നൂര്‍ കേസ്: പി.കെ ബിജുവിനും ഷാജനും ഇ.ഡി നോട്ടീസ്
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം പി. പി.കെ ബിജുവിന് ഇ.ഡി നോട്ടീസ്. ബിജു മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷാജന്‍ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ സമിതിയിലെ അംഗങ്ങളായിരുന്നു ബിജുവും ഷാജനും.
കരുവന്നൂർ കേസിൽ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എംഎം വർഗീസിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കൂടാതെ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇ ഡി ആരോപിച്ചിരുന്നു. അതിന്റെ വിവരങ്ങൾ കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവർക്ക് കൈമാറിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
The post കരുവന്നൂര്‍ കേസ്: പി.കെ ബിജുവിനും ഷാജനും ഇ.ഡി നോട്ടീസ് appeared first on News Bengaluru.
Powered by WPeMatico