കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി
ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹാവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സ്വതന്ത്രനായി മത്സരിക്കാൻ ഈശ്വരപ്പ തീരുമാനിച്ചത്. ബി.എസ്. യെദിയൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെയാണ് ഈശ്വരപ്പ വിമതനായി മത്സരിക്കുന്നത്.
സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പാർട്ടി നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതും വിവാദമായിരുന്നു. കർണാടക ബി.ജെ.പിയിൽ യെദിയൂരപ്പ വിഭാഗം വീണ്ടുംപിടിമുറുക്കിയതിൽ ഈശ്വരപ്പ വിമർശനം ഉന്നയിച്ചിരുന്നു.
BJP expels KS Eshwarappa from party for 6 years
Read @ANI Story | https://t.co/xRQcV0fizC#Eshwarappa #BJP #Shivamogga #LokSabhaElection2024 pic.twitter.com/06t8q2Eo6i
— ANI Digital (@ani_digital) April 22, 2024
The post കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി appeared first on News Bengaluru.