കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി നടി ശില്‍പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. പൂനെയിലെ ഒരു ബംഗ്ലാവും ഇക്വിറ്റി ഷെയറുകളും ഉള്‍പ്പെടെ 98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്.
ബിറ്റ്കോയിനുകള്‍ ഉപയോഗിച്ച് നിക്ഷേപകരുടെ ഫണ്ട് വഞ്ചിച്ചതാണ് കേസ്. സ്വത്തുക്കളില്‍ ശില്‍പ ഷെട്ടിയുടെ പേരിലുള്ള ജുഹുവിലെ റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റും പൂനെയിലെ റെസിഡന്‍ഷ്യല്‍ ബംഗ്ലാവും ഉള്‍പ്പെടുന്നുണ്ട്. 2017ലാണ് കേസിനാസ്പദമായ സംഭവം.
മാസം പത്തു ശതമാനം വീതം തിരിച്ചു നല്‍കാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ അക്കാലത്ത് 6,600 കോടി രൂപ വില വരുന്ന ബിറ്റ്കോയിനുകളില്‍ പലരില്‍ നിന്നുമായി സ്വന്തമാക്കിയെന്ന കേസില്‍ വാരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റ, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, നിരവധി ഏജന്‍റുമാർ എന്നിവർക്കെതിരേ മഹാരാഷ്ട്ര , ഡല്‍ഹി പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.
രാജ് കുന്ദ്ര ഇത്തരത്തില്‍ 285 ബിറ്റ് കോയിൻ സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. നിലവല്‍ 150 കോടി വിലമതിക്കുന്ന 285 ബിറ്റ് കോയിൻ കുന്ദ്രയുടെ കൈവശമുള്ളതായും ഇഡി ആരോപിക്കുന്നു.
The post കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി appeared first on News Bengaluru.