കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കള്ളവോട്ടിന് ശ്രമിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളില്‍ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തിരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.
ചട്ടലംഘന പരാതികളില്‍ വേഗം തീർപ്പുണ്ടാക്കും. മോക്ക് പോളിങ്ങില്‍ ഉയർന്ന പരാതിയില്‍ അടിസ്ഥാനമില്ല. നിശബ്ദ പ്രചാരണ വേളയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കർശന നിരീക്ഷണം നടത്തുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.
The post കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ appeared first on News Bengaluru.