കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു
തിരുവനന്തപുരം കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐപ്രവർത്തകർക്ക് കുത്തേറ്റു. കത്തിക്കുത്തിൽ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. കുത്തേറ്റ സജിൻ, ശ്രീജിത്ത് എന്നിവരെ നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
The post കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു appeared first on News Bengaluru.
Powered by WPeMatico