കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു
ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. അയ്യമട മാടയ്യയാണ് (50) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വഴിയരികിലൂടെ നടന്നുപോയ അയ്യമട മാടയ്യയെ പെട്ടെന്ന് ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാടയ്യ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ശ്രീമംഗല വന്യജീവി വിഭാഗം ആർഎഫ്ഒ അരവിന്ദ് പറഞ്ഞു. കുടക് ജില്ലയിൽ ആനശല്യം രൂക്ഷമാകുകയാണ്. ജില്ലയിൽ ആറ് മാസത്തിനിടെ ഇതുവരെ ആറ് പേരാണ് മരിച്ചത്.
The post കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു appeared first on News Bengaluru.
Powered by WPeMatico